കെഎംസിസി സൗദി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന അക്കാദമിക് എക്സലൻസ് അവാർഡ് ഇന്ന്

കെഎംസിസി സൗദി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന അക്കാദമിക് എക്സലൻസ് അവാർഡ് ഇന്ന് നടക്കും. വൈകുന്നേരം ഏഴ് മണിക്ക് ദമ്മാം ദാറുസ്സിഹഹ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ ഈ വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പ്രവിശ്യയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെൻറ്റോ നൽകി ആദരിക്കും. KMCC Saudi Eastern Province Academic Excellence Awards
Read Also: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം; സർവീസ് നടത്തി എയർ ഇന്ത്യ
തുടർന്ന് വിദ്യാഭാസവുമായി ബന്ധപ്പെട്ട പാനൽ ഡിസ്കഷനിൽ പ്രവിശ്യയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ അഫ്‌താബ് സി മുഹമ്മദ് (അരാംകൊ), ഡോക്ടർ സിന്ധു ബിനു (ഇന്ത്യൻ സ്കൂൾ), കാദർ മാസ്റ്റർ (അൽമുന സ്കൂൾ), അബ്ദുൽ അസീസ് (പ്രിൻസിപ്പൽ, അൽഖോസമ സ്കൂൾ) എന്നിവർ നേതൃത്വം നൽകും. പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Story Highlights: KMCC Saudi Eastern Province Academic Excellence Awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here