ട്വൻ്റിഫോർ സംഘത്തിനു നേരെ ആക്രമണം; പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ
ട്വൻ്റിഫോർ വാർത്താസംഘത്തിനു നേരെ ആക്രമണം നടത്തിയവരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂര്‍ സ്വദേശി സിറാജിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളാണ് വാഹനം ഓടിച്ചിരുന്നത്.
വാഹനം തട്ടിയത് ചോദ്യം ചെയ്ത ട്വൻ്റിഫോർ സംഘത്തെ ഇവർ മർദ്ദിക്കുകയായിരുന്നു. എറണാകുളം കുമ്പളത്താണ് സംഭവം. KL – 43 G 3195 എന്ന നമ്പരിലുള്ള ഫോർഡ് ഫിഗോ കാറിലുണ്ടായിരുന്നവരാണ് ആക്രമിച്ചത്. ഇ. ഇല്യാസ് എന്നയാളുടെ പേരിലാണ് വാഹനം. അക്രമികൾ മദ്യലഹരിയിൽ ആയിരുന്നു.
വാർത്താശേഖരണത്തിനായി പോയ വനിതാ മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ള സംഘത്തെയാണ് മദ്യപ സംഘം മർദിച്ചത്. ട്വൻ്റിഫോർ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ കാറിടിച്ചത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. ക്യാമറമാൻ ഉൾപ്പെടെയുള്ളവരെ സംഘം കയ്യേറ്റം ചെയ്യുകയും തലയ്ക്കിടിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു.
Story Highlights: one custody twentyfour attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here