‘കെഎസ്‌യു തെളിവ് പുറത്ത് വിടുന്നില്ല’; എസ്എഫ്ഐയെ തകർക്കാനുള്ള നീക്കം നടക്കുന്നെന്ന് പി എം ആർഷോ

എസ്എഫ്ഐയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. തനിക്കെതിരെ ഉയർന്ന ആരോപണം ആസൂത്രിതമെന്നും പുറകിൽ ഗൂഢാലോചന നടന്നു എന്നും ആർഷോ ആരോപിച്ചു. ഗുരുതര ക്രമക്കേട്ടാണ് നടന്നത്. കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടക്കണം. തെളിവുകൾ ഉണ്ട് എന്ന് പറയുന്ന കെഎസ്‌യു നേതാക്കൾ എന്തുകൊണ്ട് തെളിവ് പുറത്തു വിടുന്നില്ല. തെറ്റ് മനസ്സിലാക്കി മാപ്പ് പറയും എന്ന് പറഞ്ഞ കെഎസ്‌യു ക്കാർ എന്തുകൊണ്ട് പറയുന്നില്ല എന്നും ആർഷോ ചോദിച്ചു. PM Arsho criticize KSU on Controversy
വിദ്യയുമായി ബന്ധപ്പെട്ട ക്രമക്കേട് എസ്എഫ്ഐയുടെ മുകളിൽ കൊണ്ടുപോയി കെട്ടേണ്ട കാര്യമല്ല എന്ന് വ്യക്തമാക്കിയ ആർഷോ വിഷയത്തിൽ സംഘടനാ നിലപാട് വ്യക്തമാക്കിയെന്ന് അറിയിച്ചു. അത് നിഷ്കളങ്കമായ ശ്രമം അല്ല. തനിക്ക് ഈ വിവാദത്തിൽ പങ്കുണ്ട് എന്ന തരത്തിൽ വരെ ആരോപണം ഉന്നയിച്ചു. എന്നാൽ ഇതിന്റെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല എന്നും പറഞ്ഞു.
Read Also: ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും; ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സംഘത്തലവൻ
തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താൻ പല മാധ്യമങ്ങളും തയ്യാറായിട്ടില്ല എന്ന് ആർഷോ പറഞ്ഞു. തെറ്റായ വാർത്ത നൽകി ഒരു സംഘടനയെ ഇല്ലാതാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ അവസാനിപ്പിക്കണം. എസ്എഫ്ഐയെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിയത്. എസ്എഫ്ഐ അങ്ങനെയൊന്നും തകരില്ല എന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Story Highlights: PM Arsho criticize KSU on Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here