‘പല സ്വാശ്രയ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം’; മന്ത്രി ആർ ബിന്ദു

പല സ്വാശ്രയ വിദ്യാഭാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമാണുള്ളതെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു. അഭിരുചിക്കനുസരിച്ച് ജീവിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. അവിടെയെല്ലാം നല്ലരീതിയിൽ മാറ്റം ഉണ്ടാവണം. വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠന സംസ്കാരം വികസിപ്പിക്കണം. കുട്ടികൾ എന്നത് മാറ്റി വ്യക്തികളായി കാണാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ കോളേജുകളിലെ ചെറിയ പ്രശ്നങ്ങൾ പർവതീകരിക്കുന്നു. അത് കോളേജുകളുടെ ഖ്യാതിക്ക് പരിക്കേൽപ്പിക്കുന്നു. ഇത് അപലപനീയമെന്നും ആർ. ബിന്ദു വ്യക്തമാക്കി. R Bindu says students in some self-finance colleges are suffocating
ഇതിനിടെ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. കോളജ് നൽകിയ ഹർജിയിൽ, കോളജിന് സംരക്ഷണമൊരുക്കാൻ ജില്ലാ പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എന്നിവർക്ക് കോടതി നിർദേശം നൽകുകയായിരുന്നു. ഒരു മാസത്തേക്ക് ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
Story Highlights: R Bindu says students in some self-finance colleges are suffocating
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here