തങ്ങൾസിന്റെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂം ഈ മാസം 11 ന് പ്രവർത്തനം ആരംഭിക്കും
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ തങ്ങൾസിന്റെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂം ഈ മാസം 11 ന് മീനാബസാറിൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. പ്രശസ്ത സിനിമ താരം ദിശ പഠാണി ഉദ്ഘാടനം നിർവഹിക്കും. തങ്ങൾസിന്റെ 20ാമത്തെ ഷോറൂമാണ് മീനാബസാറിലേത്.
ഡയമണ്ട്, ആൻറിക്, ലൈറ്റ് വെയിറ്റ് തുടങ്ങി വിവിധ മേഖലകളിൽ നിരവധിആകർഷകങ്ങളായ കളക്ഷനുകൾ ഒരുക്കിയാണ് തങ്ങൾസ് ജ്വല്ലറി തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ 49 വർഷമായി ആഭരണ നിർമ്മാണ വിപണന രംഗത്തെ ശക്തമായ സാനിധ്യമായ തങ്ങൾസിന്റെ 20ആമത്തെ ഷോറൂമാണ് ദുബായിൽ പ്രവർത്തനം ആരംഭിക്കുക. ദുബായ് മീനാബസാറിലെ അൽ ഫഹിദി സ്ട്രീറ്റിലാണ് ഷോറൂം സജ്ജമാക്കിയിരിക്കുന്നത്. തങ്ങൾസിന്റെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂമാണ് മീനാബസാറിലേത്. പ്രശസ്ത സിനിമ താരം ദിശ പഠാണി ഉദ്ഘാടനം നിർവഹിക്കും. നിർമ്മാണം മുതൽ വിപണനം വരെയുളള ഒരിടത്തും ഇടനിലക്കാരില്ലാത്തതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ സ്വർണം ലഭിക്കുമെന്നതാണ് പ്രത്യേകതയെന്ന് തങ്ങൾസ് ചെയർമാൻ അബ്ദുൽ മുനിർ പുഴങ്ങര പറഞ്ഞു.
കൂടാതെ, ഉദ്ഘാടന ദിവസം 1000 ദിർഹത്തിന് പർച്ചേഴ്സ് ചെയ്യുന്ന എല്ലാവർക്കും ഒരു ഗോൾഡ് കോയിൻ സൗജന്യമായി ലഭിക്കും. അതോടൊപ്പം
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. യുഎഇ ഇന്ത്യ എന്നിവിടങ്ങൾക്ക് പുറമേ ഒമാൻ, ഖത്തർ, മലേഷ്യ എന്നിവിടങ്ങളിലും തങ്ങൾസ് ജ്വല്ലറി പ്രവർത്തിക്കുന്നുണ്ട്.
Story Highlights: thangals jewellery shop uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here