Advertisement

ആള്‍മാറാട്ട വിവാദത്തില്‍പ്പെട്ട പ്രസിഡന്റിനെ മാറ്റി; എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ കയ്യാങ്കളി

June 10, 2023
1 minute Read

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കയ്യാങ്കളി. ജില്ലാ പ്രസിഡന്റ് ആദിത്യനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആരോപണ വിധേയനാണ് ആദിത്യൻ.

ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥനും പ്രസിഡന്റ് ജോബിന്‍ ജോസും മദ്യപിച്ച് റോഡില്‍ നൃത്തം ചെയ്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഇവരെ മാറ്റിയാണ് പുതിയ പ്രസിഡന്റായി ആദിത്യനെയും സെക്രട്ടറിയായി ആദര്‍ശിനെയും തെരഞ്ഞെടുത്തത്. ജില്ലാ സമ്മേളനത്തില്‍ ആദിത്യനെ ഒഴിവാക്കി നന്ദനെ പ്രസിഡന്റാക്കി. ആദര്‍ശ് സെക്രട്ടറിയായി തുടരാനും സമ്മേളനം തീരുമാനിച്ചു. ഇതാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച എഎസ് അനഘയക്ക് പകരം ആള്‍മാറാട്ടം നടത്തി എസ്എഫ്‌ഐ ഏര്യാ സെക്രട്ടറി വിശാഖിന്റെ പേര് സര്‍വകലാശാലയെ അറിയിച്ചതാണ് കേസ്. ജില്ലാ സമ്മേളനത്തില്‍ ആള്‍മാറാട്ടം അടക്കമുള്ള വിഷയങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സമ്മേളന പ്രതിനിധികളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

Story Highlights: Clash at SFI district conferance Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement