Advertisement

എൻസിപിയിൽ ശരത്പവാറിന്റെ പിൻഗാമി സുപ്രിയാ സുലൈയോ? സുപ്രിയാ സുലൈയും പ്രഫുൽ പട്ടേലും ഇനി വർക്കിംഗ് പ്രസിഡന്റുമാർ

June 10, 2023
Google News 3 minutes Read
Image of Sharad Pawar, Praful Patel and Supriya Sule

എൻസിപിയിൽ ശരത്പവാറിന്റെ പിൻഗാമി സുപ്രിയാ സുലൈ ആണെന്ന് സൂചനകൾ നൽകി ശരത് പവാർ. ഇക്കാര്യം വ്യക്തമാക്കുന്ന വിധത്തിൽ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് എൻസിപി പ്രസിഡന്റ് ശരത്പവാർ. പുതിയ വർക്കിംഗ് പ്രസിഡന്റുമാരായി സ്ഥാനമേൽക്കുന്ന സുപ്രിയാ സുലൈയെയും പ്രഫുൽ പട്ടേലിനെയും അഭിനന്ദിയ്ക്കുന്നതായി അജിത് പവാർ അറിയിച്ചു. Praful Patel and Supriya Sule appoint as NCP Working Presidents

എൻസിപി അദ്ധ്യക്ഷ സ്ഥാനത്തെയ്ക്ക് മടങ്ങിയെത്തിയ ശരത് പവാർ കൂടുതൽ ശക്തമായ സംഘടനാ തിരുമാനങ്ങളിലെക്ക് കടക്കുകയാണ്. അജിത്പവാറിന്റെ മുൻ എതിർപ്പുകൾ വകവയ്ക്കാതെയുള്ളതാണ് നിലവിലെ തിരുമാനം. സുപ്രിയാ സുലൈ, പ്രഫുൽ പട്ടേൽ എന്നിവർ ശരത് പവാറിന് കീഴിൽ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റുമാരാകും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് തിരുമാനം. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയാ സുലൈ വഹിക്കുക. പുതിയ പദവി നൽകുന്നത് ഭാരിച്ച ഉത്തരവാദിത്വം ആണെന്നും ആദരവോടെ അതിനെ സ്വീകരിയ്ക്കുന്നതായും സുപ്രിയാ സുലൈ പ്രതികരിച്ചു.

Read Also: ബിജെപിയിൽ അഴിച്ചുപണി; ജി.കൃഷ്ണകുമാർ ദേശീയ സമിതിയംഗം; 5 ജില്ലാ പ്രസിഡന്റുമാർക്ക് മാറ്റം

വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനത്തിൽ അത്യപ്തി ഇല്ലെന്നാണ് അജിത് പവാറിന്റെ പ്രതികരണം. പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ അഭിനന്ദിയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം ആണ് യ് രാജി തിരുമാനം പിൻവലിച്ച് ശരത്പവാർ എൻ.സി.പി നാടകീയമായി അദ്ധ്യക്ഷ സ്ഥാനത്ത് മടങ്ങിയെത്തിയത്. സ്ഥാനമേറ്റതുമുതൽ പാർട്ടിയിലെ പുന:സംഘടനാ ചർച്ചകൾ ശരത് പവാർ സജ്ജിവമാക്കിയിരുന്നു. തെഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതല ഫ്രഫുൽ പട്ടേലിനായിരിയ്ക്കും.

Story Highlights: Praful Patel and Supriya Sule appoint as NCP Working Presidents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here