‘വിദ്യാര്‍ത്ഥി സമരത്തെ വര്‍ഗീയത ഇറക്കി നേരിടാനുള്ള ശ്രമം’; അമല്‍ ജ്യോതിയിലെ പ്രതിഷേധത്തില്‍ രേഷ്മ മറിയം ജോയ്

അമല്‍ ജ്യോതി കോളജില്‍ നടന്ന മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ രേഷ്മ മറിയം ജോയ്. സൈബര്‍ ഇടങ്ങളില്‍ അമല്‍ജ്യോതി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ഇതിലാണ് രേഷ്മയുടെ പ്രതികരണം. വിദ്യാര്‍ത്ഥി സമരത്തെ വര്‍ഗീയത ഇറക്കി നേരിടാനുള്ള ശ്രമമാണ് അമല്‍ ജ്യോതിയില്‍ കാണുന്നതെന്നും ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളപൂശാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ നേതാവ് രേഷ്മ മറിയം ജോയ് കുറ്റപ്പെടുത്തി.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വാണ്ടഡ് പോസ്റ്റര്‍ വരെ മത തീവ്രവാദികള്‍ ഇറക്കിയ സംഭവമാണ് അമല്‍ ജ്യോതിയിലേത്. ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളപൂശാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. അത്തരത്തിലാണ് ചിലരുടെ പ്രതികരണമെന്നും രേഷ്മ മറിയം ജോയ് വിമര്‍ശിച്ചു.
‘അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട വസ്തുത എന്തെന്നാല്‍ ഈ വിഷയത്തിലെ ചിലരുടെ പ്രതികരണം: എന്തിനാണ് അറിഞ്ഞുകൊണ്ട് ഇങ്ങനുള്ള കോളേജില്‍ മക്കളെ വിട്ടത് ? ഇത്തരം കോളേജില്‍ വിട്ടെങ്കില്‍ മാത്രമേ മക്കള്‍ വഴി തെറ്റാതെ വളരു, അഴിഞ്ഞാടി നടക്കാന്‍ ഇത് സര്‍ക്കാര്‍ കോളേജ് അല്ല! എന്ന് തുടങ്ങി അച്ഛനും അമ്മയും ഏറെ പ്രതീക്ഷയോടെ വളര്‍ത്തിയ ഒരു കുഞ്ഞിന്റെ ജീവന്‍ പോവാന്‍ കാരണക്കാരായവന്മാരെ വെള്ള പൂശാന്‍ ഇറങ്ങുന്നവര്‍ സുലഭമായുള്ളിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും ;അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.
ന്യായമായ ഒരു വിദ്യാര്‍ത്ഥി സമരത്തെ വര്‍ഗീയത ഇറക്കി നേരിടാനുള്ള ശ്രമമാണ് അമല്‍ ജ്യോതിയില്‍ കാണുന്നത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വാണ്ടഡ് പോസ്റ്റര്‍ വരെ മത തീവ്രവാദികള്‍ ഇറക്കിയത് കണ്ടു.ക്രിസംഘികളെ മുളയിലേ നുള്ളുക എന്ന ഘട്ടം അവസാനിച്ചു. അവര്‍ വര്‍ഗീയതയുടെ അമൂര്‍ത്ത രൂപം സ്വീകരിച്ച് വളര്‍ന്നു കഴിഞ്ഞു’. രേഷ്മ ഫേസ്ബുക്കില്‍ കുറിച്ചു.
അമല്‍ജ്യോതി കോളജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ സംഘടനകളും മാര്‍ച്ച് നടത്തിയിരുന്നു. വൈദികരും കന്യാസ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പ്രകടനത്തില്‍ സര്‍ക്കാരിനും ഇടതു യുവജന സംഘടനകള്‍ക്കും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
Story Highlights: Reshma Maryam Joy about student protest in Amal Jyothi college