യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി; ക്ഷേത്ര പൂജാരി അറസ്റ്റില്‍

ഹൈദരാബാദില്‍ യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. നര്‍ക്കോട്ട വില്ലേജിലെ അപ്‌സര എന്ന 30 കാരിയാണ് കൊല്ലപ്പെട്ടത്. ഷരൂര്‍ നഗര്‍ സ്വദേശിയും മൈസമ്മ ക്ഷേത്രത്തിലെ പൂജാരിയുമായ സായി കൃഷ്ണനാണ് പിടിയിലായത്.(Young woman killed and dumped in sewer arrest)
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സായി കൃഷ്ണന്‍. ഇതിനിടെയാണ് അപ്‌സരയുമായി പ്രണയത്തിലാകുന്നത്. തന്നെ വിവാഹം കഴിയ്ക്കണമെന്ന ആവശ്യം അപ്‌സര ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഇതോടെ അപ്‌സരയെ കൊലപ്പെടുത്താന്‍ സായി കൃഷ്ണന്‍ പദ്ധതിയിടുകയായിരുന്നു.
ജൂണ്‍ നാലിന് പ്രതി, അപ്‌സരയെ കാറില്‍ കയറ്റി ഷംഷാബാദിലെ ഗോശാലയ്ക്കു സമീപത്തെ സുല്‍ത്താന പള്ളിയിലെത്തിച്ചു. അവിടെ വച്ച് വിവാഹത്തെ കുറിച്ച് സംസാരിച്ച അപ്‌സരയെ കയ്യില്‍ കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലിട്ട്, തിരികെ ഷരൂര്‍നഗറിലെത്തിച്ചു. രാത്രിയില്‍ മാലിന്യ ഓടയില്‍ തള്ളുകയായിരുന്നു.
Read Also: ഭക്ഷണത്തെ ചൊല്ലി തർക്കം: ഗുജറാത്തിൽ ദളിത് യുവാവിനെ ഹോട്ടലുടമ ക്രൂരമായി മർദ്ദിച്ചു
അപ്‌സരയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെയാണ് സായികൃഷ്ണനുമായുള്ള ബന്ധം പൊലീസ് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് മൃതദേഹം അഴുക്കുചാലില്‍ നിന്നും കണ്ടെടുത്തത്. വെള്ളിയാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights: Young woman killed and dumped in sewer arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here