വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 66കാരന് മൂന്ന് വർഷം തടവ് ശിക്ഷ
മലപ്പുറത്ത് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 66 കാരന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ. മലപ്പുറം പടിഞ്ഞാറ്റുമറി കരോളിൽ വീട്ടിൽ അബ്ദുവിനെതിരെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി എഎം അഷ്‌റഫ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവിന് പുറമേ 7000 രൂപയാണ് ഇയാൾ പിഴയായി ഒടുക്കേണ്ടത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.
2020 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടുകാരിയുടെ വീട്ടിലെ പെരുന്നാൾ ആഘോഷം കഴിഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട 14കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.
Read Also: ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് എട്ട് വര്‍ഷം കഠിനതടവ്
മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഡിവൈഎസ്പി ആയിരുന്ന ഹരിദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റ പത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. സോമ സുന്ദരൻ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Story Highlights: 66 year old man sentenced to three years in prison for sexually assaulting student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here