ഡൽഹി ഭരണത്തിലെ കേന്ദ്ര ഓർഡിനൻസ്; ശക്തമായ പ്രതിഷേധവുമായി എഎപി

ഡൽഹിയിലെ ഭരണവുമായ് ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ആം ആദ്മി പാർട്ടി. രാം ലീല മൈതാനിയിൽ നടന്ന റാലിയിൽ പതിനായിരക്കണക്കിന് ആം ആദ്മി പ്രവർത്തകർ പങ്കെടുത്തു. ജനങ്ങളുടെ നിശ്ചയത്തെ ഓർഡിനൻസും ബില്ലുകളുമായ് നേരിടാൻ ശ്രമിച്ചാൽ കേന്ദ്രസർക്കാർ ജനകീയ പ്രതിഷേധത്തിൽ നിലപൊത്തും എന്ന് അരവിന്ദ് കെജരിവാൾ മുന്നറിയിപ്പ് നല്കി.(AAP against Central Ordinance in Delhi Administration)
ഇടവേളയ്ക്ക് ശേഷം ആം ആദ്മി പാർട്ടിയുടെ ശക്തി പ്രകടനമായിരുന്നു ഇന്നത്തെ റാലി. പിൻ വാതിലിലൂടെ ജനകീയ സർക്കാരിനെ നിയന്ത്രിയ്ക്കാനുള്ള കേന്ദ്ര നീക്കത്തെ ഡൽഹിയിലെ ജനങ്ങൾ അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
നിീഷ് സിസോദിയയുടെയും സത്യേന്ദ്ര ജയിന്റെയും ജയിലിൽ വാസത്തിന് ശേഷം ആദ്യമായാണ് ശക്തമായ പ്രതിഷേധം ആം ആദ്മി ഡൽഹിയിൽ സംഘടിപ്പിക്കുന്നത്. എന്ത് ഭിന്നത ഉണ്ടെങ്കിലും ഭരണഘടന ആക്രമിക്കപെടുമ്പോൾ പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്ന് റാലിയിൽ പങ്കെടുത്തു കപിൽ സിബൽ നിർദേശിച്ചു.
Read Also: 9 വർഷം കൊണ്ട് തമിഴ്നാടിന് വേണ്ടി കേന്ദ്രം എന്ത് ചെയ്തു? അമിത് ഷായോട് എം.കെ സ്റ്റാലിൻ
സഞ്ജയ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവരും റാലിയിൽ സംസാരിച്ചു. രാജ്യതലസ്ഥാനത്തെ ഉദ്യാഗസ്ഥരുടെ നിയന്ത്രണാധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിവിധി മറികടക്കുന്നതാണ് തുടർന്ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് എന്നാണ് ആം ആദ്മിയുടെ ആക്ഷേപം..
Story Highlights: AAP against Central Ordinance in Delhi Administration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here