Advertisement

പുനഃസംഘടന തർക്കം; താരിഖ് അൻവറിൽ പ്രതീക്ഷയില്ല, എഐസിസി അധ്യക്ഷനെ കാണാനുറച്ച് എ-ഐ ഗ്രൂപ്പുകൾ

June 11, 2023
Google News 2 minutes Read

പുനഃസംഘടന തർക്കത്തിൽ താരിഖ് അൻവറിൽ പ്രതീക്ഷയില്ലെന്ന് എ – ഐ ഗ്രൂപ്പുകൾ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുൻവിധിയോടെയാണ് സംസാരിക്കുന്നത്.
താരിഖിനോട് സംസാരിച്ചാൽ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടില്ല. താരിഖിന്റെ സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ടുകാണുമെന്ന് എ – ഐ ഗ്രൂപ്പുകൾ അറിയിച്ചു.

കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ച നടത്തിയാലും മല്ലികാർജുൻ ഖാർഗെയെ നേരിട്ടു കാണാനാണ് എ – ഐ ഗ്രൂപ്പുകളുടെ തീരുമാനം . എതിർപ്പുകൾക്കിടയിലും വിജിലൻസ് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാനാണ് എ – ഐ ഗ്രൂപ്പുകളുടെ നീക്കം.

Read Also: പുനഃസംഘടനയെ ചൊല്ലി തർക്കം; ച​ർ​ച്ച​ക​ൾ​ക്കാ​യി താരിഖ്​ അൻവർ നാളെ കേരളത്തിലെത്തും

കൂടിയാലോചന നടത്തിയാണ് പ്രസിഡൻ്റുമാരെ നിശ്ചയിച്ചത് എന്ന താരിഖ് അൻവറിൻ്റെ പ്രസ്താവനക്കെതിരെ ഗ്രൂപ്പുകളിൽ അമർഷമുണ്ട്. താരിഖ് അൻവർ കേരളത്തിൽ എത്തിയശേഷമാകും നേതാക്കൾ ഡൽഹിയിലേക്ക് പോവുക.

Story Highlights: Congress block presidents reorganization dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here