Advertisement

ഫ്രഞ്ച് ഓപ്പൺ കിരീടം ജോക്കോവിച്ചിന്; ഗ്രാൻഡ് സ്ലാം നേട്ടത്തിൽ നദാലിനെ മറികടന്നു

June 11, 2023
Google News 1 minute Read
Novak Djokovic Won French Open

ഫ്രൻ ഓപ്പൺ കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. നോർവീജിയൻ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്പിച്ചാണ് ജോക്കോവിച്ചിൻ്റെ കിരീടനേട്ടം. ആദ്യ സെറ്റ് ട്രൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ ആധികാരികമായാണ് ജോക്കോവിച്ച് ജയിച്ചുകയറിയത്. സ്കോർ 7-6 (1), 6-3, 7-5.

കരിയറിൽ ജോക്കോവിച്ച് നേടുന്ന 23ആം ഗ്രാൻഡ് സ്ലാമും മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവുമാണിത്. ഇതോടെ പുരുഷതാരങ്ങളിൽ ഏറ്റവുമധികം ഗ്രാൻഡ് സ്ലാം നേടുന്ന താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്ഥാപിച്ചു. സ്പാനിഷ് താരം റാഫേൽ നദാലിനെയാണ് ജോക്കോവിച്ച് മറികടന്നത്. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ റാങ്കിംഗിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.

Story Highlights: Novak Djokovic Won French Open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here