‘അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’: മോദി
അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെയാണ് ‘9YearsOfIndiaFirst’ എന്ന ഹാഷ്‌ടാഗോടെ പ്രധാനമന്ത്രിയുടെ ട്വിറ്ററിലെ പ്രതികരണം. (Proud To Serve Nation That’s Marching Forward With Undeterred Resolve: PM Modi)
അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ആത്മനിർഭർ ഭാരത് മുതൽ മേക്ക് ഇൻ ഇന്ത്യ വരെയുള്ള ഓരോ മുന്നേറ്റവും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണ്. ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും രാജ്യം ആദ്യം എന്ന നയം പിന്തുടരുകയും ചെയ്യുന്ന തന്റെ സർക്കാരിനെക്കുറിച്ചുള്ള ഒരു കുറിപ്പും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കിട്ടു.
Proud to serve a nation that’s marching forward with undeterred resolve. From multilateral platforms to Aatmanirbhar Bharat to ‘Make in India’, every stride is a testament to the strength and spirit of our people. #9YearsOfIndiaFirst https://t.co/7OwMJLpnfg
— Narendra Modi (@narendramodi) June 11, 2023
Story Highlights: Proud To Serve Nation That’s Marching Forward With Undeterred Resolve: PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here