കുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം
June 11, 2023
2 minutes Read

കുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. 65 വയസ്സിനു മുകളിൽ പ്രായമായ ഡോക്ടർമാരുടെ ലൈസൻസ് പുതുക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Read Also: കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴി സ്വർണക്കടത്ത്; മലപ്പുറം സ്വദേശി പിടിയിൽ
പുതിയ നിയമപ്രകാരം 65 വയസിന് മുകളിൽ പ്രായമുള്ള ഡോക്ടേഴ്സ് ലൈസൻസ് പുതുക്കുന്നതിനു മുന്നോടിയായി വൈദ്യ പരിശോധനക്ക് വിധേയരാകണം. വൈദ്യ പരിശോധനയിൽ മന്ത്രാലയം ഏർപ്പെടുത്തിയ ആരോഗ്യ ക്ഷമതാ വ്യവസ്ഥകൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ലൈസൻസുകൾ പുതുക്കി നൽകുകയുള്ളു.
Story Highlights: Restrictions for doctors working in private health sector in Kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement