ചിരിയും ചിന്തയും ഉണർത്തി റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ സംവാദ പരിപാടി ‘റിംഫ് ടോക് സീസൺ – 3’

ചിരിയും ചിന്തയും ഉണർത്തി മനസിന്റെ ആഴങ്ങളിലേക്കിറങ്ങിയ ‘ആറ്റിറ്റ്യൂഡിന്റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി. റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ സംവാദ പരിപാടിയായ റിംഫ് ടോക് സീസൺ-3 ആണ് ജനശ്രദ്ധ നേടിയത്. ( Riyadh Indian Media Forum’s Debate Program ).
മറ്റൊരാളുടെ തിന്മകൾ മാത്രം ശ്രദ്ധിക്കുകയും അതുമാത്രം പറയുകയും ചെയ്യുന്ന മനോഭാവമാണ് ഒരാളിൽ മാനസിക സംഘർഷം വളർത്തുന്നതെന്ന് വിഷയം അവതരിപ്പിച്ച സൈക്കോളജിസ്റ്റും ലൈഫ്‌കോച്ചുമായ സുഷമ ഷാൻ പറഞ്ഞു. മനോഭാവം പലർക്കും പല തരത്തിലാണ്. ജീവിതം വിജയിക്കുന്നതിന് മറ്റൊരാളുടെ നന്മ കാണാൻ മനസ്സിനെ സ്വയം പാകപ്പെടുത്തണം. അപ്പോൾ മാത്രമാണ് മനസമാധാനവും സന്തോഷവും ഉണ്ടാവുന്നത്.
Read Also:റമദാനിലെ മുഴുവൻ ദിനങ്ങളിലും നോമ്പുതുറ നടത്തി റിയാദ് ബത്ഹ ഇസ്‌ലാഹി സെന്റർ
തൊഴിലിടങ്ങൾ, പൊതുയിടങ്ങൾ, കുടുംബ ജീവിതം തുടങ്ങി എല്ലാ മേഖലകളിലും വിജയിക്കുന്നത് പൊസീറ്റീവ് ചിന്തയുളളവരാണ്. ഇടപെടുന്ന ചുറ്റുപാടുകളിൽ നെഗറ്റിവ് സാഹചര്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ അവരുമായി നിശ്ചിത അകലം കാത്തുസൂക്ഷിക്കം. സ്വയം മനസ്സിലാക്കാനും മറ്റുളളവരെ ബഹുമാനിക്കാൻ പഠിക്കണമെന്നും സുഷമ ഷാൻ പറഞ്ഞു. സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫ്യൂച്ചർ ഡക്റ്റ് സി ഇ ഒ അജേഷ് രാഘവൻ ഉദ്ഘാടനം ചെയ്തു. മീഡിയാ ഫോറം വൈസ് പ്രസിഡന്റ് കനകലാൽ അധ്യക്ഷത വഹിച്ചു.
അജേഷ് രാഘവൻ, സുഷ്മ ഷാൻ എന്നിവർക്ക് മീഡിയാ ഫോറത്തിന്റെ ഉപഹാരം ജലീൽ ആലപ്പുഴ, നസ്‌റുദ്ദീൻ വി ജെ എന്നിവർ സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജയൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് നൗഫൽ പാലക്കാടൻ, നാദിർഷ റഹ്മാൻ, ഷിബു ഉസ്മാൻ, മുജീബ് താഴത്തേതിൽ എന്നിവർ നേതൃത്വം നൽകി.
Story Highlights: Riyadh Indian Media Forum’s Debate Program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here