Advertisement

കെ റെയിൽ പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാര്‍ത്ഥ്യമാവും; മുഖ്യമന്ത്രി പിണറായി വിജയന്‍

June 12, 2023
3 minutes Read
Pinarayi Vijayan reacts to K Rail project Loka Kerala Sabha meet

കെ റെയിൽ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ബിസിനസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംസാരിക്കവേയാണ് അദ്ദേഹം സിൽവർ ലൈൻ പദ്ധതിയെപ്പറ്റി നിലപാട് വ്യക്തമാക്കിയത്. കെ റെയിൽ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകും. വന്ദേഭാരത് ട്രെയിനിന്റെ വരവോടെ അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ( Pinarayi Vijayan reacts to K Rail project Loka Kerala Sabha meet ).

കേരളത്തിലെ ജനങ്ങളില്‍ വന്ദേഭാരത് വലിയ സ്വീകാര്യതയുണ്ടാക്കി. കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമം തുടരുകയാണ്. കെ റെയിലിനെ അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നത്. സിൽവർ ലൈനിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സമ്മര്‍ദങ്ങള്‍ കേന്ദ്ര സർക്കാരിന് മുന്നിലെത്തിയിട്ടുണ്ട്. അതിനാലാണ് കെ-റെയില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാവാത്തതെന്നും എന്നാല്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ലോകകേരളസഭ അമേരിക്കൻ മേഖലാ സമ്മേളനം; ടൈം സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കും, വെളുപ്പിന് 3.30 മുതൽ 24 എഫ്ബി പേജിൽ തത്സമയം

ലോകകേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഭാ​ഗമായി ഇന്ന് ഇന്ത്യൻ സമയം 3.30ന് ടൈം സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ 24 ഫെയ്സ്ബുക്ക് പേജിൽ വെളുപ്പിന് 3.30 മുതൽ ലഭ്യമാകും. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎൻ ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ വ്യവസായി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിത സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. പതിനാലാം തീയതി പിണറായി വിജയൻ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. പതിനഞ്ച്, പതിനാറ് തീയതികളിലെ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

Story Highlights: Pinarayi Vijayan reacts to K Rail project Loka Kerala Sabha meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top