Advertisement

കെ. സുധാകരനെതിരേയുള്ള കേസ് ലഘൂകരിക്കേണ്ടതില്ല, അഴിമതിരഹിതമായ സർക്കാരാണ് ഇത്; ഇ പി ജയരാജൻ

June 13, 2023
Google News 2 minutes Read
ep jayarajan about k sudhakaran

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരേയുള്ള കേസ് ലഘൂകരിക്കേണ്ടതില്ലെന്നും ശരിയായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ‘കുറ്റം ചെയ്ത ഒരാളേയും സർക്കാർ സംരക്ഷിക്കില്ല. അഴിമതിരഹിതമായ സർക്കാരാണ് ഇത്. (EP Jayarajan on K Sudhakaran case)

ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്ന സർക്കാരാണ്. സിപിഐഎം പാർട്ടിക്കാരാണെങ്കിൽ പോലും മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന മുന്നണിയും പാർട്ടിയുമാണ് ഇടതുപക്ഷമെന്നും ഇ.പി. കൂട്ടിച്ചേർത്തു.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെങ്കിൽ പൊലീസിനെ അറിയിക്കൂ എന്ന് ഇ.പി. ജയരാജൻ പറഞ്ഞു. വിദ്യ എവിടെയുണ്ടെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിങ്ങൾക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കിൽ അത് പൊലീസിനെ അറിയിക്കൂ. പൊലീസ് അതിന്റെ ജാഗ്രതയോടു കൂടിയിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഏത് കുറ്റവാളിയേയും കണ്ടെത്താനുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളും ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു ഇ.പി. ജയരാജന്‍റെ പ്രതികരണം.

Story Highlights: EP Jayarajan on K Sudhakaran case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here