തെലങ്കാനയില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി ജെഎസ്‍പി; വരാഹിയില്‍ ഉടന്‍ പ്രചരണം ആരംഭിക്കുമെന്ന് പവന്‍ കല്യാണ്‍

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ജന സേന പാര്‍ട്ടി( ജെഎസ്‍പി). ഇതിനു മുന്നോടിയായി 26 മണ്ഡലങ്ങളിലേക്ക് നേതാക്കളെ ചുമതലപ്പെടുത്തി. തെലങ്കാനയിൽ നിന്നുള്ള ജെഎസ്പി നേതാക്കളുമായി ജെ.എസ്.പി അധ്യക്ഷനും നടനും കൂടിയായ പവന്‍ കല്യാണ്‍ കൂടിക്കാഴ്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാവാൻ നിർദേശിക്കുകയും ചെയ്തു.
തെലങ്കാനയിൽ തന്‍റെ പ്രത്യേക പ്രചാരണ വാഹനമായ ‘വരാഹി’യിൽ ഉടൻ പ്രചാരണം നടത്തുമെന്ന് പവൻ കല്യാൺ ജെഎസ്പി നേതാക്കളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിനും മറ്റുമായി ഇറക്കിയ വാഹനമാണ് വരാഹി. സൈനിക വാഹനങ്ങളോട് കിടപിടിക്കുന്ന അത്യാഡംബര ട്രക്കാണ് വരാഹി. വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ താരം തന്നെ പുറത്തുവിട്ടിരുന്നു.
തെലങ്കാന പ്രസ്ഥാനത്തിന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റാൻ ജെഎസ്പി പ്രവർത്തിക്കുമെന്ന് പവൻ കല്യാൺ പറഞ്ഞു.1,300 രക്തസാക്ഷികളാണ് തെലങ്കാനയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചതെന്നും പ്രത്യേക സംസ്ഥാനം നേടിയെടുത്തെങ്കിലും അവരുടെ പ്രതീക്ഷകൾ സഫലമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയധികം പുതുമുഖങ്ങൾക്ക് ഒരു പാർട്ടിയും അവസരം നൽകിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മണ്ഡലം ഭാരവാഹികളോട് അവസരം പ്രയോജനപ്പെടുത്താൻ ആവശ്യപ്പെട്ടു.
Story Highlights: JSP Chief Pawan Kalyan Appoints In Charges For 26 Assembly Constituencies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here