മകന് വേണ്ടി നേർച്ച; തിരുപ്പതിയിൽ തലമുണ്ഡനംചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

തിരുപ്പതിയിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലേഴ്നേവക്ക്. സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ ഏഴുവയസ്സുകാരനായ മകന്‍ മാര്‍ക്ക് ശങ്കറിന് പരുക്കേറ്റിരുന്നു.ആ സമയത്ത് മകനായി എടുത്ത നേർച്ച നിറവേറ്റാനാണ് അന്ന ഞായറാഴ്ച തിരുമല ക്ഷേത്രത്തിൽ എത്തിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിയമങ്ങൾ അനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായ അന്ന ഗായത്രി സദനിൽ ക്ഷേത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെങ്കിടേശ്വര ഭഗവാനിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രഖ്യാപന ഫോമുകളിൽ ഒപ്പ് വച്ച ശേഷമാണ് അന്ന ലെസ്നേവ തലമുണ്ഡനം ചെയ്തത്.
മകനുമായി ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് തിരുപ്പതി ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്തത്. സിംഗപ്പൂരിലുണ്ടായ തീപിടിത്തത്തില്‍ മകന്‍ മാര്‍ക് ശങ്കറിന്റെ കൈകാലുകള്‍ക്ക് പൊള്ളലേറ്റിരുന്നു. മകന്റെ ശ്വാസകോശത്തിന് തകരാറും സംഭവിച്ചിരുന്നു. സമ്മര്‍ ക്യാമ്പിന് ഇടയിലായിരുന്നു തീപിടുത്തം. അപകടത്തില്‍ പൊള്ളലേറ്റ ഒരു കുട്ടി മരിച്ചിരുന്നു. മാര്‍ക്ക് ശങ്കര്‍ ഉള്‍പ്പടെ 30 കുട്ടികളായിരുന്നു ക്യാമ്പില്‍ പങ്കെടുത്തത്. അമ്മയ്ക്കൊപ്പം സിംഗപ്പൂരിലായിരുന്നു മാര്‍ക് ശങ്കറിന്റെ താമസം.
Story Highlights : Pawan Kalyan’s Wife Anna Lezhneva Donates Hair At Tirumala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here