Advertisement

സന്ദർശനത്തിനിടെ കണ്ടത് നഗ്‌നപാദരായ ഗ്രാമവാസികളെ; ഒരു ഗ്രാമത്തിന് മുഴുവൻ പാദരക്ഷ അയച്ചു നൽകി പവൻ കല്യാൺ

April 18, 2025
Google News 2 minutes Read

ഗ്രാമീണ മേഖലകളിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ രണ്ട് ദിവസത്തെ പര്യടനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. അരക്കു, ദുംബ്രിഗുഡ മേഖലകളിൽ നടന്ന പര്യടനത്തിനിടെ പെഡപാഡു ഗ്രാമം സന്ദർശിച്ച ജനസേനാ നേതാവ് ഗ്രാമവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കിയതിനുപിന്നാലെ ഇവർക്കെല്ലാം ധരിക്കാൻ പാദരക്ഷകൾ അയച്ചുനൽകി.

ANIയുൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 350 താമസക്കാരൻ ഇവിടെയുണ്ടായിരുന്നത്. ഉടൻതന്നെ അദ്ദേഹം തന്റെ ഓഫീസ് ജീവനക്കാരെ അവരിൽ ഓരോരുത്തർക്കും പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും ഏർപ്പാട് ചെയ്യുകയായിരുന്നു.സന്ദർശനവേളയിൽ പാംഗി മിതു എന്ന വൃദ്ധയായ സ്ത്രീയും ഗ്രാമത്തിലെ മറ്റ് നിരവധി സ്ത്രീകളും നഗ്നപാദരായി നിൽക്കുന്നത് പവൻ കല്യാണിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

ഇതിൽ വളരെയധികം വികാരഭരിതനായ ഉപമുഖ്യമന്ത്രി ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ചു. തങ്ങളുടെ പ്രശനം സ്വന്തം പ്രശ്നമായി ഏറ്റെടുത്ത ഉപമുഖ്യമന്ത്രിക്ക് ഗ്രാമവാസികൾ നന്ദി പ്രകടിപ്പിച്ചു.

“ഞങ്ങളുടെ പവൻ സാർ വന്ന് ഞങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു,” ഒരു ഗ്രാമീണൻ വികാരഭരിതമായ ശബ്ദത്തോടെ പറഞ്ഞു. മറ്റൊരു നേതാവും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും, ഗ്രാമം സന്ദർശിച്ച് ബുദ്ധിമുട്ടുകൾ പരിഹരിച്ചതിന് ഉപമുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.

Story Highlights : pawan kalyan wins hearts in pedapadu sends footwear to entire village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here