‘തിരുമല ലഡ്ഡു പരമ പുണ്യമാണ്, വെങ്കിടേശ്വര സ്വാമിയോട് മാപ്പ് പറഞ്ഞ്, 11 ദിവസത്തെ പാപപരിഹാര ദീക്ഷ നടത്തും’: പവൻ കല്യാൺ
തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു നിർമ്മിക്കുന്നതിനായി മൃഗത്തിന്റെ കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തിന് പിന്നാലെ പ്രായശ്ചിത്ത പരിഹാരത്തിന് ഒരുങ്ങി ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. അതിന്റെ ഭാഗമായി 11 ദിവസത്തെ ദീക്ഷ സ്വീകരിക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
സെപ്റ്റംബർ 22ന് രാവിലെ ഗുണ്ടൂർ ജില്ലയിലെ നമ്പൂരിലുള്ള ശ്രീ ദശാവതാര വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിലെത്തിയാണ് ദീക്ഷ സ്വീകരിക്കുകയെന്നും. 11 ദിവസത്തെ ദീക്ഷ തുടർന്ന് ശേഷം തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിക്കുമെന്നും പവൻ കല്യാൺ എക്സിൽ കുറിച്ചു.
അമൃത് തുല്യം എന്ന് കരുതുന്ന തിരുമല ലഡ്ഡു പ്രസാദം… പരമ പുണ്യമാണ്- മുൻകാല ഭരണാധികാരികളുടെ വികൃതമായ പ്രവണതകളുടെ ഫലമായി അശുദ്ധമായി. മൃഗാവശിഷ്ടങ്ങളാൽ മലിനമായിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ദൈവത്തിൽ വിശ്വാസമില്ല, ഭയമില്ല.
അന്നത്തെ പൈശാചിക ഭരണാധികാരികളെ ഭയന്ന് ക്ഷേത്ര ഭരണാധികാരികൾ പോലും ഇത് കണ്ടെത്തുകയോ സംസാരിക്കാൻ ഭയപ്പെടുകയോ ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു. വൈകുണ്ഠ ധാമമായി കരുതുന്ന തിരുമലയുടെ പവിത്രതയെയും മതപരമായ ആചാരങ്ങളേയും നിന്ദിക്കുന്ന മുൻകാല ഭരണാധികാരികളുടെ പെരുമാറ്റം ഹിന്ദുവിശ്വാസികളിൽ വേദനയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : tirupati laddu controversy pawan kalyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here