നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് തമിഴ്‌നാട് സ്വദേശിക്കും ആന്ധ്രാ സ്വദേശിക്കും
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട് സ്വദേശി പ്രപഞ്ചനും ആന്ധ്രാസ്വദേശി ബോറ വരുൺ ചക്രവർത്തിക്കും ഒന്നാം റാങ്ക് ലഭിച്ചു. കോഴിക്കോട് സ്വദേശി ആർഎസ് ആദ്യയ്ക്ക് ഇരുപത്തിമൂന്നാം റാങ്കുണ്ട്. ( neet ug exam result declared )
മെയ് 7, 2023 നാണ് നീറ്റ് പരീക്ഷ നടന്നത്. മണിപ്പൂരിൽ മാത്രം ജൂൺ 6നായിരുന്നു പരീക്ഷ. 8753 പേരാണ് മണിപ്പൂരിൽ നീറ്റ് പരീക്ഷ എഴുതിയത്. ആദ്യ അൻപത് റാങ്കിൽ 40 പേരും പുരുഷന്മാരാണ്. പത്ത് പേരാണ് സ്ത്രീകൾ. പെൺകുട്ടികളിൽ ഒന്നാം സ്ഥാനം പഞ്ചാബ് സ്വദേശിനിയായ പ്രഞ്ജൽ അഗർവാളിനാണ്. പ്രഞ്ജലിന്റെ ഓൾ ഇന്ത്യ റാങ്ക് നാലാണ്. പതിനൊന്നാം റാങ്കുമായി അഷിക അഗർവാൾ പിന്നാലെയുണ്ട്.
neet.nta.nic.in , ntaresults.nic.in. എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഈ വെബ്‌സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ നമ്പർ, ജനന തിയതി എന്നിവ നൽകി ഫലം അറിയാൻ കഴിയും.
Story Highlights: neet ug exam result declared
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here