Advertisement

പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം; വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി ഹൈക്കോടതി

June 14, 2023
1 minute Read
caa case drama karnataka high school

പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം കളിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി. കർണാടക കലബുർഗി ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2020ൽ കർണാടകയിലെ ബീദറിൽ ഷഹീൻ സ്കൂളിലെ വിദ്യാർത്ഥികളാണ് പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം കളിച്ചത്. തുടർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ കേസെടുക്കുകയായിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കലബുർഗി പൊലീസ് കേസ് എടുത്തത്. എൽപി, യുപി കുട്ടികൾ ചേർന്ന് അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശങ്ങൾ ഉണ്ടെന്നും രാജ്യത്തെ നിയമത്തിനെതിരെയുള്ള പരാമർശങ്ങൾ രാജ്യദ്രോഹമായി വ്യാഖ്യാനിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനു പിന്നാലെ 2020 ജനുവരി 30ന് സ്‌കൂൾ ഹെഡ് മിസ്ട്രസ് ആയ ഫരീദ ബീഗത്തെയും നാടകത്തിൽ അഭിനയിച്ചിരുന്ന ഒരു കുട്ടിയുടെ അമ്മ നസ്ബുന്നിസയെയും പൊലീസ് അറസ്റ്റ് ചെയ്തു. എങ്കിലും അടുത്ത മാസം സെഷൻസ് കോടതി ഇവരെ കുറ്റവിമുക്തമാക്കി. ഇവരെ കൂടാതെ മറ്റ് ലുപേർക്കെതിരെയും രാജ്യദ്രോഹം കുറ്റം നിലനിന്നിരുന്നു. ഇതിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് മുഴുവൻ പേരെയും കുറ്റവിമുക്താക്കിക്കൊണ്ടുള്ള ഉത്തരവ്.

Story Highlights: caa case drama karnataka high school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top