Advertisement

അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചത്തു

June 15, 2023
Google News 2 minutes Read
elephant death andra pradesh

ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ രണ്ട് കുഞ്ഞുങ്ങളുമായി വലിയ ആന ഹൈവേ മുറിച്ചുകടന്നു.(3 Elephant death in Andhra pradesh)

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

തുടർന്ന് അമിത വേഗതയിൽ കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആനകളിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അവിടെയെത്തിയ ഫോറസ്റ്റർ ശിവണ്ണ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ആന ഇടിച്ച ലോറിയുടെ മുൻവശത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Story Highlights: 3 Elephant death in Andhra pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here