Advertisement

ബിപോർജോയ് ഇന്ന് കരതൊടും; ജാഗ്രതാ നിർദേശം

June 15, 2023
Google News 2 minutes Read
biporjoy cyclone enters land today

ബിപോർജോയ് ഇന്ന് കര തൊടും. വൈകിട്ട് 4 മണിക്കും 8 മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. മണിക്കൂറിൽ 125- 135 കിലോ മീറ്റർ വരെ വേഗതയിലാകും ചുഴലിക്കാറ്റ്. വേഗത 150 വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ( biporjoy cyclone enters land today )

കറാച്ചിക്കും ( പാകിസ്താൻ), മാണ്ഡ്വിക്കും ( ഗുജറാത്ത് ) ഇടയിലാകും കാറ്റ് വിശുന്നത്. കച്ചിന് പുറമെ ദ്വാരക, പോർബന്ദർ, ജംനഗർ, രാജ്‌കോട്ട്, മോർബി, ജുനഗദ് എന്നീ ജില്ലകളിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read Also: സംസ്ഥാനത്തെ കാലവർഷം ദുർബലം

ബിപർജോയുടെ പശ്ചാത്തലത്തിൽ സേനകളോട് തയ്യാറായിരിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് മൂന്ന് സേനാ മേധാവികളോടും പ്രതിരോധമന്ത്രി സംസാരിച്ചു. അടിയന്തിര സാഹചര്യത്തെ യുക്തമായ് നേരിടാൻ നിർദേശം നൽകിയിട്ടുണ്ട്. നാവിക സേന കപ്പലുകളും ആവശ്യമെങ്കിൽ രംഗത്തിറങ്ങും.

Story Highlights: biporjoy cyclone enters land today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here