സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ; കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ഇ.ഡി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വിധി നാളെ. സെന്തില്‍ ബാലാജിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു.
ബാലാജിയെ കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് ഇ.ഡി. രണ്ട് ഹര്‍ജികളിലും നാളെ കോടതി വിധി പ്രസ്താവിക്കും. ഹൈക്കോടതി വിധി കൂടി പഠിക്കണമെന്ന് പ്രിന്‍സിപ്പല്‍ ജഡ്ജി അല്ലി വ്യക്തമാക്കി.
2011നും 2015നും ഇടയില്‍ എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ബാലാജി ഉള്‍പ്പെട്ടിരുന്ന തൊഴില്‍ തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമാണ് ബാലാജി അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി ഡിഎംകെയുടെ കരൂരിലെ സ്ഥലങ്ങളിലും സംസ്ഥാനത്തെ വിവിധ നഗരങ്ങളിലും ഇ ഡി തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന നാടകീയമായ അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Read Also: സെന്തിലിന്റെ അറസ്റ്റും പിന്നാലെ ബ്ലോക്കും; നാടകീയ നീക്കങ്ങളിൽ കുഴഞ്ഞ് തമിഴ് രാഷ്ട്രീയം
കേസ് 2011-14 കാലത്തെയാണ്. അന്ന് സെന്തില്‍ ബാലാജി എഐഎഡിഎംകെയുടെ മന്ത്രിയായിരുന്നു. ജയലളിതയുടെ വേര്‍പാടോടെ ഭരണം തന്നെ നഷ്ടമാകും എന്ന നിലയില്‍ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളേയും ഒന്നിപ്പിച്ചത് സെന്തില്‍ ആണ്. 2018ല്‍ എഐഎഡിഎംകെ വിട്ട് ഡിഎംകെയില്‍ എത്തി. അതോടെ ബിജെപിയുടെ കണ്ണിലെ കരടായി എന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ പറയുന്നു. പക്ഷേ, സെന്തില്‍ ബാലാജിയെ ഇപ്പോള്‍ ഇ ഡി ചോദ്യം ചെയ്യുന്ന വിഷയം ഉയര്‍ത്തിയത് ഡിഎംകെ ആയിരുന്നു. ഗതാഗത വകുപ്പില്‍ വ്യാപകമായി വഴിവിട്ട നിയമനങ്ങള്‍ എന്ന ആ ആരോപണമാണ് പതിറ്റാണ്ടിനു ശേഷം ഇ ഡി അന്വേഷിച്ചതും ഇപ്പോള്‍ അറസ്റ്റിലേക്ക് എത്തിയതും.
Story Highlights: Senthil Balaji bail plea verdict on Friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here