Advertisement

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 73 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

June 16, 2023
Google News 2 minutes Read
9 year old raped man gets 73 year imprisonment

9 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 73 വർഷം തടവും 185000/രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ 49 വയസ്സുള്ള വിനോദ് എന്ന ഉണ്ണിമോനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരൻ എന്ന കണ്ടെത്തി ശിക്ഷ വിധിച്ചത്. ( 9 year old raped man gets 73 year imprisonment )

2018- ലാണ് കേസിനസ്പദമായ സംഭവം. പ്രതിയുടെ വീടിന്റെ ടെറസ്സിലും, കഞ്ഞിപ്പുരയിലും വച്ച് 9 വയസുകാരിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പ്രതിയെ കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. വാടാനപ്പള്ളി ഇൻസ്‌പെക്ടർ കെ ആർ ബിജുവാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. വാടാനപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടറായ പിആർ ബിജോയാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Story Highlights: 9 year old raped man gets 73 year imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here