കെ.സുധാകരനെതിരായ കേസില്‍ ഒത്തു തീര്‍പ്പ് ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം പരാതിക്കാരോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിക്കാരും സാക്ഷി അജിത്തും ദൃശ്യങ്ങളിലുണ്ട്.
കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ തന്നെ, ഒത്തുതീര്‍പ്പിന് തങ്ങളുമായി സമീപിച്ചുവെന്ന് പരാതിക്കാരായ അനൂപും യാക്കൂബും പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന നിര്‍ണായക ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസ് ഒത്തുതീര്‍ക്കാന്‍ കൊച്ചി വൈറ്റിലയിലെ ഒരു ഹോട്ടലില്‍ വച്ച് സുധാകരനുമായി അടുപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം ആണ് പരാതിക്കാരുമായി സംസാരിച്ചത്. സാക്ഷിയും ഒപ്പമുണ്ട്. 2021 ഒക്ടോബറിലാണ് കൂടിക്കാഴ്ച നടന്നത്. ഈ ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പ്രധാന മൊഴികളും നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
കെ സുധാകരന്റെ അറസ്റ്റിന് 21 വരെ കോടതി വിലക്കുണ്ടെങ്കിലും കേസിലെ മറ്റ് നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. തിങ്കളാഴ്ച ഹാജരാകാന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഇതിന് ശേഷമാകും ഒന്നാം പ്രതി മോന്‍സണെ ചോദ്യം ചെയ്യുക. ജയിലിലെത്തി മോന്‍സണെ ചോദ്യം ചെയ്യാന്‍ എറണാകുളം പോക്സോ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പോകേ്സോ കേസിലെ വിധിക്ക് ശേഷവും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ കെ സുധാകരനടക്കം കേസില്‍ ആര്‍ക്കും പങ്കില്ലെന്ന് മോന്‍സണ്‍ ആവര്‍ത്തിക്കുകയായിരുന്നു.
Story Highlights: Settlement attempt in case against K. Sudhakaran Footage out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here