Advertisement

പത്ത് ലക്ഷം രൂപ വായ്പയെടുത്തതോടെ നിരന്തരം പലിശക്കാരുടെ ഭീഷണി, മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ 5000 രൂപയ്ക്കായി നെട്ടോട്ടമോടി; സുരേന്ദ്രനാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം

June 17, 2023
Google News 1 minute Read
surendranath family allegation against blade mafia

പാലക്കാട് കല്ലേപ്പുള്ളിയില്‍ ആത്മഹത്യ ചെയ്ത സുരേന്ദ്രനാഥിന്റെ മരണത്തില്‍ പലിശ സംഘത്തിനെതിരെ ആരോപണവുമായി കുടുംബം. പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നാണ് സുരേന്ദ്രനാഥ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. സുരേന്ദ്രനാഥ് പത്ത് ലക്ഷം രൂപ പലിശയ്ക്ക് വായ്പ എടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (surendranath family allegation against blade mafia)

രാത്രി ഉള്‍പ്പെടെ പലിശക്കാര്‍ നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും ഇതില്‍ സുരേന്ദ്രനാഥ് വല്ലാതെ മനോവിഷമത്തിലായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. അവര്‍ ഭീഷണിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഭര്‍ത്താവ് ഇപ്പോഴും തന്നോടൊപ്പം കാണുമായിരുന്നുവെന്ന് സുരേന്ദ്രനാഥിന്റെ ഭാര്യ പറഞ്ഞു. നിറകണ്ണുകളോടെ ഏറെ വൈകാരികമായായിരുന്നു ഇവരുടെ പ്രതികരണം.

പത്ത് ലക്ഷം രൂപയോളമാണ് സുരേന്ദ്രനാഥ് വായ്പയായി എടുത്തത്. വ്യാഴാഴ്ചയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മരിക്കുന്ന ദിവസം രാവിലെയും പലിശക്കാര്‍ക്ക് കൊടുക്കുന്നതിനായി 5000 രൂപ സമാഹരിക്കാന്‍ ഇദ്ദേഹം വല്ലാതെ ബുദ്ധിമുട്ടിയിരുന്നതായി കുടുംബം പറയുന്നു. പാലക്കാട് സൗത്ത് പൊലീസ് അടുത്ത ദിവസം തന്നെ സുരേന്ദ്രനാഥിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here