വടകരയിലെ ലോഡ്ജിൽ റെയ്ഡ്; 54 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

കോഴിക്കോട് വടകരയിൽ വൻ മയക്കു മരുന്ന് വേട്ടയുമായി എക്സൈസ്. 54 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വടകര മുട്ടുങ്ങൽ വെസ്റ്റ് കല്ലറക്കൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് വലയിലായത്.
വടകരയിലെ ലോഡ്ജിൽ നടത്തിയ റെയ്‌ഡിലാണ് എം ഡി എം എ കണ്ടെത്തിയത്. നഗരത്തിലെ ലിങ്ക് റോഡിന് സമീപം പ്രവർത്തിക്കുന്ന സിറ്റി ലോഡ്ജിലെ മുറിയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. വടകരയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ടയാണിത്.
ലഹരി വസ്തു കേരളത്തിന് പുറത്ത് നിന്ന് എത്തിച്ചതാണെന്നാണ് വിലയിരുത്തൽ. ഇയാൾ വില്പനക്കാരനാണോ എന്ന് പരിശോധിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ശേഖരിച്ച് വരുകയാണ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here