Advertisement

അട്ടപ്പാടി പാലൂരിൽ ജനവാസമേഖലയിലെത്തിയ കുട്ടിയാനയെ അമ്മയാനയും സംഘവും കൂടെക്കൂട്ടുന്നില്ല

June 18, 2023
Google News 2 minutes Read
mother elephant not adding baby elephant to group

അട്ടപ്പാടി പാലൂരിൽ ജനവാസമേഖലയിലെത്തിയ കുട്ടിയാനയെ അമ്മയാനയും സംഘവും കൂടെക്കൂട്ടുന്നില്ല. കഴിഞ്ഞ രണ്ട് ദിവസവും അമ്മയാനക്കായി കാത്തിരുന്നെങ്കിലും കൃഷ്ണയെന്ന കുട്ടിയാനയെ അമ്മയാന ഒപ്പം കൂട്ടിയില്ല.ബൊമ്മിയാംപടിയിലെ ഉൾവനത്തൊട് ചേർന്ന ഷെൽട്ടറിലാണ് കുട്ടിയാനയെ താത്ക്കാലികമായി വനംവകുപ്പ് എത്തിച്ചിരിക്കുന്നത്. ( mother elephant not adding baby elephant to group )

ദിവസങ്ങളോളമായി അമ്മയാനക്കായുളള കാത്തിരിപ്പിലാണ് കൃഷ്ണയെന്ന കുട്ടിയാന…വനംവകുപ്പ് ഉദ്യോഗസ്ഥർ തരുന്ന വെളളവും കരിക്കും ഭക്ഷണങ്ങളുമെല്ലാം മടികൂടാതെ കഴിക്കുന്നുണ്ട് കൃഷ്ണ..കാടുകയറാൻ മാത്രം തയ്യാറല്ല. ഇന്നലെ രാത്രി കൃഷ്ണക്കരികിൽ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി

ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലാണ് ആനക്കൂട്ടം ഒപ്പം കൂട്ടാതിരിക്കാറ്..എന്നാൽ കുട്ടിയാനക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു.മറ്റ് വഴികളില്ലെങ്കിൽ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.

Story Highlights: mother elephant not adding baby elephant to group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here