സംസ്ഥാനത്ത് രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി തുടങ്ങും: മുഖ്യമന്ത്രി

കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്‍റര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.(Two more IT Park Start in Kerala says Pinarayi Vijayan)
കേരളത്തില്‍ വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്റ്റാർട്പ്പുകൾക്ക് ആഗോള തലത്തിൽ നാലാം സ്ഥാനമാണുള്ളത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻകു ബെഷൻ കേന്ദ്രങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
4500 കോടിയിൽ അധികം രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ചു. ഈ വർഷം 20000 പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുഎഇയുടെ സായിദ് മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: Two more IT Park Start in Kerala says Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here