സുധാകരനെതിരായ ഗോവിന്ദന്‍റെ പ്രസ്താവന നീചം,കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്; കെ സി വേണുഗോപാല്‍

കെ സുധാകരനെതിരെ എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേസ് എടുക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. ഒരു പ്രസ്താവന നടത്തി പൊടിതട്ടി പോകാം എന്ന് ഗോവിന്ദൻ കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൽ അടിമുടി വ്യാജന്മാർ നിറഞ്ഞു.സിപിഐഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശം നീചമായ രീതിയിലാണ്.(k c venugopal against mv govindan)
ഗോവിന്ദൻ മാഷ് നടത്തിയത് സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണമാണ്.ഗോവിന്ദൻ മാസ്റ്റർ എല്ലാ സീമയും ലംഘിച്ചു. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം.സുധാകരന് എതിരായ കേസിനു പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
ലോകാസഭ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് നീക്കം. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന മോദിയേക്കാൾ ഒരുപടി മുന്നിൽ ആണ് പിണറായി.ഇതാണോ കമ്മ്യൂണിസ്റ്റ് പാരമ്പര്യം. പരീക്ഷ എഴുതാതെ ജയിക്കാൻ ഒറ്റ മാർഗം മാത്രമേ ഉള്ളൂ എസ്എഫ്ഐ യിൽ ചേരുക എന്നതെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.
Story Highlights: k c venugopal against mv govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here