Advertisement

നമുക്ക് വായിച്ചുവളരാം; ഇന്ന് ലോക വായന ദിനം

June 19, 2023
Google News 1 minute Read

ഇന്ന് ലോക വായനാ ദിനം. വായനയുടെ ആവശ്യകത ഓർമിപ്പിക്കാനാണ് ദിനാചരണം.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്.

ഏതൊരു ഭാഷയുടേയും നിലനിൽപ്പ് അവയിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കുന്നതുമായ പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ലോകത്താകെ 573 ഭാഷകളാണ് ഇതുവരെ വംശമറ്റുപോയിട്ടുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പരന്ന വായനയെ പിന്നോട്ടടിപ്പിച്ചെങ്കിലും അതേ സാങ്കേതിക വിദ്യകൾ തന്നെ വായനയെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. വായന മരിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ഇത്തവണത്തേയും വായനാ ദിനം എത്തുന്നത്.
ദൃശ്യമാധ്യമങ്ങളുടെ അധിനിവേശം വിരൽത്തുമ്പിൽ ചലന ചിത്രങ്ങളാകുന്പോൾ, അക്ഷരങ്ങളുടെ ലോകത്തേക്ക് ശ്രദ്ധ ചലിപ്പിക്കാൻ പുതു തലമുറക്ക് താത്പര്യം കുറഞ്ഞു വരുന്നുണ്ട് എന്നത് കാണാതെ പോകരുത്.

ഇ- പുസ്തകങ്ങളും ഓഡിയോ ബുക്കുമൊക്കെ അവിടേയും പ്രതീക്ഷ നൽകുന്നതാണ്. കൊവിഡ്കാലത്ത് വീടുകളിൽ ഏകാന്തതയിൽ തളച്ചിടപ്പെട്ട ലോക ജനതക്ക് വായനയുടെ വിശാലാകാശമാണ് ആശ്വാസമായത്. 23 ശതമാനത്തോളം കൂടുതൽ ആളുകൾ ഇക്കാലത്തു വായനയിൽ അഭയം പ്രാപിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.യുനെസ്കോയുടെ കണക്കനുസരിച് ഒരു രാജ്യത്തെ ജീവിത നിലവാരം അളക്കാനുള്ള സൂചികകളിലൊന്ന് അവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണമാണ്.
കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്.

കേരളത്തെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കാൻ നിതാന്ത പരിശ്രമത്തിൽ ഏർപ്പെട്ട പി എൻ പണിക്കർ മെച്ചപ്പെട്ട ഒരു വായന സംസ്കാരം മലയാളികൾക്കിടയിൽ കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ് നൽകിയത്.

പുതിയ അധ്യയന വര്ഷം ആരംഭിച്ചു മൂന്നാഴ്ചക്കുള്ളിൽ ആഘോഷിക്കുന്ന വായനാദിനം ‘വിപ്ലവം വായനയിലൂടെ’ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്നു.
മാറിയ കാലത്ത്, ഇലക്ട്രോണിക് വായനയടക്കമുള്ള നവ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി വായനയെ മരിക്കാതെ നമുക്ക് നിലനിർത്താം, നമുക്ക് വായിച്ചുവളരാം.

Story Highlights: Reading Day today, details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here