Advertisement

മറക്കാതിരിക്കാം ഈ ദിനവും, വായനയും; ഇന്ന് വായനാദിനം

June 19, 2022
Google News 2 minutes Read

ഇന്ന് വായനാദിനം. ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസര്‍ക്കാര്‍ വായനാദിനം ആചരിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കുന്നു. (reading day today)

വായന ഒരു വാതിലാണ്. വിശാലമായ ലോകത്തേക്ക് തുറന്നുവച്ച വാതില്‍. വായന മരിക്കുന്നു എന്ന ആവലാതികള്‍ക്കിടയില്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ നഷ്ടപ്പെട്ട വായനാശീലം തിരിച്ചുപിടിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വായിച്ച് വളര്‍ന്നാല്‍ വിളയും ,വായിക്കാതെ വളര്‍ന്നാല്‍ വളയും വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ വരികള്‍. മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൂടുതല്‍ അടുപ്പ പൊതുവായില്‍ നാരായണ പണിക്കര്‍ എന്ന പിഎന്‍ പണിക്കര്‍ക്കുള്ള ആദരം കൂടിയാണ് ഈ ദിനം. വായിച്ചു വളര്‍ന്ന് ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി പണിക്കര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് വീടുകളില്‍ പുസ്തകം എത്തിച്ചു. പുസ്തകങ്ങളുമായി നടക്കാന്‍ കൂടെ വായന ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ ജനിച്ച പി എന്‍ പണിക്കര്‍ 1926 ല്‍ ‘സനാതനധര്‍മ്മം’ വായനശാല സ്ഥാപിച്ചു.

Read Also: ഒരു മകൾ അച്ഛന് വേണ്ടി നടത്തിയ പോരാട്ടം; പിതൃദിനത്തിന് പിന്നിലെ കഥ ഇങ്ങനെ

1945 ല്‍ അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ നടന്ന തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തിലെ തീരുമാനം അനുസരിച്ച് 1947ല്‍ രൂപീകൃതമായ തിരുകൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവന്നു. 1977ല്‍ ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു. ജൂണ്‍ 19 മുതല്‍ 25 വരെ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ വായനാവാരം ആചരിക്കുന്നു. 2017മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ദിനം ദേശീയവായനദിനമായി ആചരിക്കാന്‍ തുടങ്ങി.

Story Highlights: reading day today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here