കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോട്ടയം പൂവന്തുരുത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍. ളാക്കാട്ടൂര്‍ സ്വദേശി ജോസ് (55) ആണ് മരിച്ചത്. ജോസിനെ ആക്രമിച്ചതെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.പൂവന്തുരുത്തിലെ വ്യവസായ മേഖലയിലെ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചത്. ജോസിനെ ഇയാള്‍ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം.
Story Highlights: Security guard dead in Kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here