കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്; എംഎസ്എഫ് പ്രതിനിധി പഞ്ചായത്ത് ജീവനക്കാരനെന്ന് എസ്എഫ്‌ഐ

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരനെന്ന് പരാതിയുമായി എസ്എഫ്‌ഐ. എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി അമീന്‍ റാഷിദാണ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതായി പരാതി ഉയര്‍ന്നത്. യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരനാണ് അമീന്‍. വിദ്യാര്‍ത്ഥി പ്രതിനിധിയായി സെനറ്റിലേക്ക് മത്സരിക്കണമെങ്കില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായിരിക്കണമെന്ന സര്‍വകാശാല നിയമം ലംഘിച്ചാണ് അമീന്‍ മത്സരിച്ചതെന്നാണ് പരാതി.(SFI allegation against MSF in Calicut University Senate Election)
കഴിഞ്ഞ രണ്ട് വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന തച്ചനാട്ടുകര പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റാണ് അമീന്‍ റഷീദ്. 2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീനെ പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കി പഞ്ചായത്ത് ഉത്തരവിറക്കുകയായിരുന്നു. മാസ ശമ്പളം കൈപ്പറ്റി കരാറിടസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിച്ചത് എങ്ങനെയെന്നാണ് എസ്എഫ്ഐ ഉയര്‍ത്തുന്ന ചോദ്യം.
വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കണമെങ്കില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായിരിക്കണമെന്നാണ് സര്‍വകാശാല നിയമം. കൊട്ടപ്പുറം സീ ഡാക് കോളജില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണെന്ന രേഖയായിരുന്നു അമീന്‍ മത്സരിക്കാനായി സമര്‍പ്പിച്ചത്. എന്നാല്‍ അമീന്‍ റാഷിദ് റെഗുലര്‍ വിദ്യാര്‍ഥി അല്ലെന്നും സര്‍വകലാശാലാ ചട്ടം അട്ടിമറിക്കാന്‍ കൂട്ടുനിന്നതിന് പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
Read Also: നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനൽ; സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പിഎം ആർഷോ
എംഎസ്എഫിനുളളിലെ തന്നെ വിഭാഗീയതയാണ് അമീനിന്റെ സെനറ്റ് പ്രവേശനത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. അമീനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കുള്‍പ്പെടെ പരാതി നല്‍കാനാണ് എസ്എഫ്ഐയുടെ തീരുമാനം.
Story Highlights: SFI allegation against MSF in Calicut University Senate Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here