ഏറ്റവും മികച്ച രുചി പട്ടികയിൽ ഈ ഇന്ത്യൻ വിഭവങ്ങളും

രുചികളുടെയും നിറങ്ങളുടെയും കലവറയാണ് ഇന്ത്യൻ പാചകരീതി. കൂടാതെ ആയിരം വർഷം പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട് ഈ രുചിക്കൂട്ടിന്. സമാനതകളില്ലാത്ത രുചികൾ, സുഗന്ധങ്ങൾ, വ്യത്യസ്തമായ പാചക രീതി എന്നിവ കൊണ്ട് സമ്പന്നമാണ് ഇന്ത്യൻ ഭക്ഷണങ്ങൾ. ലോകം ഒരു ഗ്ലോബൽ വില്ലേജായി മാറുമ്പോൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകൾ ഇന്ത്യൻ വിഭവങ്ങളുടെ കടുത്ത ആരാധകരായി മാറുകയാണ്.
ടേസ്റ്റ് അറ്റ്ലസ് എന്ന പ്രശസ്തമായ ഫുഡ് ഗൈഡ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച പത്ത് കറികളുടെ പട്ടികയിൽ നമ്മുടെ രാജ്യത്തു നിന്നുമുള്ള മൂന്നു കറികൾക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്. ആ മൂന്നു കറികൾ ഏതെന്നല്ലേ? ഷാഹി പനീർ, മലായ് കോഫ്ത, ബട്ടർ ചിക്കൻ എന്നിവയാണ് ആ രുചി പട്ടികയിൽ ഇടം പിടിച്ച താരങ്ങൾ. ടേസ്റ്റ് അറ്റ്ലസിന്റെ ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുന്നത് തായ്‌ലൻഡിൽ നിന്നുമുള്ള ഫാനേങ് എന്ന കറിയാണ്. 4.9 ആണ് ഇതിനു റേറ്റിങ് ലഭിച്ചിരിക്കുന്നത്. വടക്കൻ തായ്‌ലൻഡിലെ ഖാവോ സോയി എന്ന വിഭവത്തിനാണ് രണ്ടാം സ്ഥാനം. 4.8 ആണ് റേറ്റിംങ്.
ജപ്പാനിൽ നിന്നുമുള്ള കാരെ എന്ന കറിയ്ക്കാണ് മൂന്നാം സ്ഥാനം. നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ യഥാക്രമം ഷാഹി പനീറും മലായ് കോഫ്തയും ബട്ടർ ചിക്കനുമാണ്. ഏഴും എട്ടും പത്തും സ്ഥാനങ്ങൾ തായ്‌ലൻഡിൽ നിന്നുമുള്ള ഗ്രീൻ കറി, മാസ്സമൻ കറി,തായ് കറി എന്നിവ കരസ്ഥമാക്കിയപ്പോൾ ഒമ്പതാം സ്ഥാനം ജപ്പാനിൽ നിന്നുമുള്ള കാരെ റൈസുവിനാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here