ജെപി നദ്ദയുടെ റാലിയിൽ പങ്കെടുക്കാത്തതിന് ദമ്പതികളെ മർദ്ദിച്ചു; ബിജെപി യുവനേതാവ് പിടിയിൽ

ബിജെപി ദേശീയ പ്രസിഡൻ്റ് ജെപി നദ്ദയുടെ റാലിയിൽ പങ്കെടുക്കാത്തതിന് ദമ്പതികളെ മർദ്ദിച്ച യുവനേതാവ് അറസ്റ്റിൽ. അസമിലെ ശിവസാഗറിലാണ് സംഭവം. ജൂൺ 18ന് നദ്ദ നടത്തിയ റാലിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് ദമ്പതിമാരെ മർദ്ദിച്ച അംഗുഷ്‌മാൻ ബോറ എന്ന യുവനേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നദ്ദ നടത്തിയ റാലിയിൽ ജനപങ്കാളിത്തം കുറവായിരുന്നു. ഇത് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. തുടർന്ന്, ഗൗരിസാഗർ മണ്ഡൽ യൂണിറ്റ് ജനറൽ സെക്രട്ടറിയായ ബോറ, തോമസ് സാംഗ്‌മ എന്നയാളുടെ വീട്ടിലെത്തി തോമസിൻ്റെ ഭാര്യ പൂർണിമയെ മർദ്ദിച്ചു എന്നാണ് പരാതി. ജോലിത്തിരക്ക് കാരണം തനിക്ക് റാലിയിൽ പങ്കെടുക്കാനായില്ലെന്നും ബോറ അത് കേൾക്കാൻ തയ്യാറായില്ലെന്നും പൂർണിമ പറഞ്ഞു. വീട്ടിലേക്ക് വന്ന് ഒരു തടിക്കഷ്ണം കൊണ്ട് ബോറ തന്നെ മർദിച്ചു എന്നും പൂർണിമ കൂട്ടിച്ചേർത്തു. ഗുരുതരമായി പരുക്കേറ്റ പൂർണിമ ചികിത്സയിലാണ്.
ബോറ തന്നെ മർദിച്ചു എന്ന് തോമസും ആരോപിച്ചു. ചന്തയിൽ നിന്ന് തിരികെവരുമ്പോഴായിരുന്നു ആക്രമണം. കൂലിപ്പണിക്കാരായതുകൊണ്ട് പണി കളഞ്ഞ് റാലിയിൽ പങ്കെടുക്കാനാവില്ലെന്ന് പറഞ്ഞെങ്കിലും ബോറ ചെവിക്കൊണ്ടില്ല എന്നും തോമസ് പറഞ്ഞു.
Story Highlights: BJP arrested thrashing couple Nadda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here