രാഹുൽ ഗാന്ധിക്കെതിരായ വീഡിയോ: ബിജെപി അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പരാതിയുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി കോൺഗ്രസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, പാർട്ടി ചണ്ഡീഗഢ് അധ്യക്ഷൻ അരുൺ സൂദ് എന്നിവർക്കെതിരെയാണ് കർണാടക ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി പ്രിയങ്ക് ഖാർഗെ ഹൈഗ്രൗണ്ട്സ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.(Congress files complaint against BJP leaders for ‘malicious’ video on Rahul Gandhi)
ജൂൺ 17-നാണ് രാഹുൽ ഗാന്ധിയുടെ ഒരു അനിമേഷൻ വീഡിയോ ബിജെപി നേതാക്കൾ പുറത്തുവിട്ടത്. “രാഹുൽ ഗാന്ധി അപകടകാരിയാണ്, ചതിയുടെ ഗെയിം കളിക്കുകയാണ്” – എന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇന്ത്യയുടെ വളർച്ചയെ തടസ്സപ്പെടുത്താനും രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുമാണ് രാഹുൽ ശ്രമിക്കുന്നതെന്നാണ് വീഡിയോയുടെ ഉള്ളടക്കം.
राहुल गांधी विदेशी ताक़तों का मोहरा? pic.twitter.com/way52c7Kvu
— Amit Malviya (@amitmalviya) June 18, 2023
ഈ വീഡിയോയ്‌ക്കെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളുടെ മാറ്റം വരുത്തിയ പതിപ്പുകളാണ് വീഡിയോയിലുള്ളതെന്നാണ് പ്രധാന ആരോപണം. രാഹുൽ ഗാന്ധിയുടെയും പാർട്ടിയുടെയും സത്പേരിന് കളങ്കം വരുത്തുക മാത്രമല്ല, വർഗീയ വിദ്വേഷം വളർത്താനും പാർട്ടിയെയും നേതാക്കളെയും തെറ്റായി ചിത്രീകരിക്കാനുമുള്ള വ്യക്തവും ദുരുദ്ദേശപരവുമായ ശ്രമത്തിന്റെ ഭാഗമാണ് വീഡിയോയെന്ന് പ്രിയങ്ക് ഖാർഗെ ആരോപിക്കുന്നു.
വീഡിയോ കോൺഗ്രസിനെയും നേതാക്കളെയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയും തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും പ്രിയങ്ക് ഖാർഗെ പരാതിയിൽ ഉന്നയിക്കുന്നു. ഇസ്ലാമിക വിശ്വാസികളുമായുള്ള രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ ആനിമേറ്റഡ് വീഡിയോ തെറ്റായി ചിത്രീകരിക്കുന്നു, ഇത് ആശങ്കാജനകമാണ്. മൂന്ന് നേതാക്കളും ആളുകൾക്കിടയിൽ ശത്രുത വളർത്തുകയും സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം കർണാടക യൂണിറ്റ് മേധാവി കൂടിയായ ഖാർഗെ ഹൈഗ്രൗണ്ട്സ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Story Highlights: Congress files complaint against BJP leaders for ‘malicious’ video on Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here