Advertisement

‘സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണം’; ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി

June 20, 2023
Google News 3 minutes Read
Image of Tamilnadu Minister V Senthil Balaji

ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്ന് ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി. വകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലനിർത്തിയുള്ള സർക്കാർ സ്പെഷ്യൽ ഉത്തരവ് റദ്ദാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിലെ ആവശ്യം. ജുഡീഷ്യൽ കസ്റ്റഡിലുള്ളയാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്ന വാദമുന്നയിക്കുന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. Petition for removal of Senthil Balaji from ministerial post

ഇതിനിടെ, സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. വിദേശത്തായതിനാൽ ഹാജരാൻ സാധിയ്ക്കില്ലെന്ന് അശോക് കുമാർ അറിയിച്ചു. അശോക് കുമാറിനോട് ഇഡിയും ആദായനികുതി വകുപ്പും ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. അഭിഭാഷകൻ മുഖേനെയാണ് ഹാജരാകാൻ സാധിയ്ക്കില്ലെന്ന് അറിയിച്ചത്. ഒപ്പം, സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്ന് ഇഡി
കോടതിയിൽ അറിയിച്ചു. ആരോഗ്യനില കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ ആരംഭിക്കാത്തത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. കൂടാതെ, കാവേരി ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയുടെ ബൈപ്പാസ് ശസ്ത്രക്രിയ നാളെ തന്നെ നടക്കും എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. എ. സുബ്രഹ്മണ്യം അറിയിച്ചു.

Read Also: സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാൻ ഇഡിക്ക് കഴിഞ്ഞില്ല; എട്ട് ദിവസത്തെ കസ്റ്റഡി 23 ന് അവസാനിക്കും

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെയാണ് നടന്നത്. സെന്തിൽ ബാലാജിയ്ക്ക് എതിരെ നടപടി എടുക്കാൻ സുപ്രിം കോടതി ഇ.ഡി യെ അനുവദിച്ചിരുന്നു. അഴിമതി വഴി പണം കൈപറ്റുന്നത് പണം കള്ളപ്പണം ആണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. മേയ് 16നാണ് സെന്തിൽ ബാലാജി നല്കിയ അപ്പീൽ സുപ്രിം കോടതി തള്ളിയത്. സെന്തിൽ ബാലാജിയ്ക്ക് എതിരായ തെളിവുകൾ ഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

Story Highlights: Petition for removal of Senthil Balaji from ministerial post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here