Advertisement

ഡെങ്കിപ്പനിയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

June 20, 2023
2 minutes Read
veena george about dengue

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു.സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് . സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാ‍ഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും മന്ത്രി പറഞ്ഞു.(Veena George about Dengue Fever gave instructions)

ആശുപത്രിയിൽ എത്തുന്നവർ മറ്റ് രോഗ ബാധിതരാകാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിച്ചതായും വീണാ ജോർജ് അറിയിച്ചു. പനി സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോകോൾ നിർദേശിച്ചിരുന്നുതായും എല്ലാ ആരോഗ്യ പ്രവർത്തകരും അതിനനുസരിച്ച് പരിശീലനം സിദ്ധിച്ചവരാണെനന്നും മന്ത്രി വ്യക്തമാക്കി.

Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ

ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് എല്ലായിടത്തും പനി ക്ലിനിക്കുകൾ തുടങ്ങിയിരുന്നു. ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകളും ആയി ബുധനാ‍ഴ്ച ചർച്ച നടത്തും. എല്ലായിടത്തും മരുന്നു ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

എലിപ്പനി സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ പരിശോധന കിറ്റുകൾ സംസ്ഥാനത്ത് എത്തിച്ചു.മരണങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും അനാവശ്യമായുള്ള റഫറലുകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഏ‍ഴ് പേര്‍ മരണപ്പെട്ടു. എലിപ്പനി ബാധിച്ച് 27 മരണം റിപ്പോർട്ട് ചെയ്തു.മുൻ വർഷങ്ങളേക്കാൾ കൂടുതലായി കേസുകളും മരണവും ഉണ്ടായിട്ടില്ലെന്നും ഓരോ മരണവും ഒഴിവാക്കണം എന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

Story Highlights: Veena George about Dengue Fever gave instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top