വി ആര്‍ വണ്‍ സൗഹൃദ കൂട്ടായ്മ ഫാമിലി മീറ്റപ്പും ലോഗോ പ്രകാശനവും നടത്തി
ബഹ്റൈനില്‍ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്മയായ ”വി ആര്‍ വണ്‍” കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ലോഗോ പ്രകാശനവും നടത്തി. ഉമ്മുല്‍ഹസ്സം ടെറസ് ഗാര്‍ഡന്‍ റെസ്റ്റോറെന്റില്‍ നടന്ന പരിപാടിയില്‍ എണ്‍പതോളം അംഗങ്ങള്‍ പങ്കെടുത്തു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും, ഫാമിലി ഗെയിമുകളും അരങ്ങേറി. രാത്രി വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരുന്നു. വൈകീട്ട് 6:30നു തുടങ്ങിയ പരിപാടികള്‍ രാത്രി 12 മണിയോടെ അവസാനിച്ചു. ഷിഹാബ് കറുകപുത്തൂര്‍ സ്വാഗതം ആശംസിച്ച് സംഘടനയുടെ ഉദ്ദേശലക്ഷ്യത്തെ വിലയിരുത്തി സംസാരിച്ചു. (we are one family meeting Bahrain)
ഇസ്മായില്‍ തിരൂര്‍ , ആബിദ്, ജസീര്‍ കാപ്പാട്, അഷ്റഫ്, ഇസ്മായില്‍ ദുബായ്പടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സൗഹൃദ കൂട്ടയ്മയിലെ എല്ലാ അംഗങ്ങളുടെയും സഹകരണം പരിപാടിക്ക് മാറ്റേകി. അല്‍റബീഹ് മെഡിക്കല്‍ സെന്ററിന്റെ ‘മെംബേര്‍സ് പ്രിവിലേജ് കാര്‍ഡ്’ അല്‍റബീഹ് പ്രതിനിധിയില്‍ നിന്നും അഫ്‌സല്‍ അബ്ദുള്ള ഏറ്റുവാങ്ങി. സ്വാതി പ്രമോദ് അവതാരകയായിരുന്ന പരിപാടിയില്‍ ദീപക് തണല്‍ ആശംസയും ഇസ്മായില്‍ ദുബായ്പടി നന്ദിയും അറിയിച്ചു.
Story Highlights: we are one family meeting Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here