Advertisement

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

June 21, 2023
Google News 2 minutes Read
Image of Dr. MA Kuttappan

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എംഎ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ലെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നാക്ക – പട്ടികക്ഷേമ മന്ത്രിയായി 2004 വരെ അദ്ദേഹം പ്രവർത്തിച്ചു. നാല് തവണ നിയമസഭയിൽ അംഗമായിരുന്നു. Congress Leader Dr. MA Kuttappan Dies at 75

1980ൽ വണ്ടൂരിൽ നിന്നായിരുന്നു ആദ്യമായ് നിയമസഭയിൽ എത്തിയത്. പിന്നീട്, 1987ൽ ​ചേ​ല​ക്ക​ര​യി​ൽ​ നി​ന്നും 1996, 2001 വ​ർ​ഷ​ങ്ങ​ളി​ൽ ഞാ​റക്ക​ലി​ൽ​ നി​ന്നും നിയമസഭയിലേക്ക് വി​ജ​യി​ച്ചു. ഖാ​ദി ആ​ൻ​ഡ്​​ വി​ല്ലേ​ജ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മീ​ഷ​ൻ അംഗം, ദക്ഷിണ റെ​യി​ൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അംഗം, കെ പി സി ​സി നി​ർ​വാ​ഹ​ക​സ​മി​തി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Read Also: അയ്യപ്പത്ത് മോഹന്‍ദാസ് അന്തരിച്ചു

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ട്യൂ​ട്ട​റാ​യും അ​ഞ്ചു​വ​ർ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി. സ​ർ​ജ​നാ​യും നാ​ലു​വ​ർ​ഷം കൊ​ച്ചി​ൻ പോ​ർ​ട്ട്​ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യും സേ​വ​നം അ​നു​ഷ്​​ഠി​ച്ചു. 2016 ൽ പക്ഷാഘാതം ബാധിച്ചതോടെ പൊതു രംഗത്ത് നിന്ന് വിട്ടുനിന്നു. ബിബിയാണ് ഭാര്യ.

Story Highlights: Congress Leader Dr. MA Kuttappan Dies at 75

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here