കോൺഗ്രസ് ഗ്രൂപ്പ് തർക്കം: മുന്നണിക്ക് തന്നെ തലവേദനയാകുന്നു എന്ന വിമർശനവുമായി മുസ്ലിം ലീഗ്

കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിൽ അതൃപ്തി അറിയിച്ച മുസ്ലിം ലീഗ്. ഗ്രൂപ്പ് തർക്കങ്ങൾ മുന്നണിക്ക് തന്നെ തലവേദനയാകുന്നു എന്നാണ് ലീഗിന്റെ വിമർശനം. സർക്കാരിനെതിരെയുള്ള വികാരം ജനങ്ങളിലേക്ക് എത്തിക്കാനാവുന്നില്ല, അതിന് മുന്നെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ വാർത്തയിൽ നിറയുന്നു. തർക്കം തുടർന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും ലീഗ് വിലയിരുത്തി. Muslim League criticizes Congress Group War
ചൊവ്വാഴ്ച മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കൾ കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിലെ ആശങ്കകൾ പങ്കു വെച്ചത്. മുന്നണിനേതാക്കളെ കള്ളക്കേസിൽ കുടുക്കുമ്പോൾ കോൺഗ്രസിന് കാര്യക്ഷമായി പ്രതിരോധിക്കാൻ സാധിക്കുന്നില്ല എന്നും അവർ വിലയിരുത്തി. പരസ്യ പ്രസ്താവന നടത്താതെ കോൺഗ്രസ് നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കാനാണ് ലീഗിന്റെ നീക്കം.
Story Highlights: Muslim League criticizes Congress Group War
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here