റൊണാൾഡോയ്ക്ക് ഗിന്നസ് റെക്കോർഡ്; 200 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം
ഫുട്ബോളില്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ഐസ്‍ലന്‍ഡിനെതിരായ മത്സരത്തോടെ ഈ നേട്ടം പോർച്ചുഗൽ താരത്തിന്റെ പേരിലായത്. ഐസിസി പ്രതിരോധത്തിൽ മത്സരത്തിൽ 89–ാം മിനിറ്റിൽ ഗോൾ നേടി റൊണാൾഡോ പോർച്ചുഗലിനെ വിജയത്തിലെത്തിച്ചു.
Read Also: ഭാഷയുടെ അതിർവരമ്പുകൾ മുറിക്കുന്ന ‘സംഗീതം’; ഇന്ന് ലോക സംഗീത ദിനം
Read Also: യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിലാണ് പോർച്ചുഗൽ ഐസ്‍ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്ത്. പുരുഷ ഫുട്ബോൾ ചരിത്രത്തിൽ കൂടുതൽ മത്സരങ്ങളിലിറങ്ങിയ താരമെന്ന റെക്കോർഡ് 197–ാം മത്സരം കളിച്ച് റൊണാൾഡോ നേരത്തേ സ്വന്തമാക്കിയിരുന്നു.
ഇപ്പോൾ കുവൈത്ത് താരം ബാദർ അൽ– മുതവയുടെ റെക്കോർഡാണ് റൊണാൾഡോ പഴങ്കഥയാക്കിയത്. രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും റൊണാൾഡോയുടെ പേരിലാണ്. 123 ഗോളുകൾ താരം പോർച്ചുഗലിനായി സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here