വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? ഈ തെറ്റുകള്‍ വരുത്തരുത്, ഇത് നിങ്ങളുടെ മെറ്റബോളിസം കുറയ്ക്കുകയാണ്

ഭക്ഷണം എത്ര കുറച്ചിട്ടും വണ്ണം കുറയാത്തതിന് കാരണം ചിലപ്പോള്‍ നിങ്ങളുടെ മെറ്റബോളിസത്തിന്റെ വേഗത കുറയുന്നത് കൊണ്ടുമാകാം. മെറ്റബോളിസം നിരക്കിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ട്. നിങ്ങളുടെ ശീലങ്ങളും മെറ്റബോളിക് നിരക്കുമായി വലിയ ബന്ധമുണ്ട്. തടി കുറയ്ക്കണമെങ്കില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത, നിങ്ങളുടെ മെറ്റബോളിക് നിരക്ക് കുറയ്ക്കുന്ന ചില ശീലങ്ങള്‍ അറിയാം. (Weight Loss Tips These Habits Are Slowing Your Metabolism)
ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത്
എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദഹനത്തിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്. നിര്‍ജലീകരണം സംഭവിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ വിഷ വസ്തുക്കളുള്‍പ്പെടെ കൂടാന്‍ കാരണമാകുന്നു. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം.
വളരെ കുറച്ച് കലോറി ഭക്ഷണം മാത്രം കഴിക്കുന്നത്
വളരെ കൂടുതല്‍ കലോറി ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ അപകടകരമാണ് വളരെ കുറച്ച് കലോറി ഭക്ഷണം മാത്രം കഴിയ്ക്കുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജവും പോഷകങ്ങളും ആവശ്യമാണ്. വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ ഒരു സ്റ്റാര്‍വേഷന്‍ മോഡിലെത്തിക്കുകയും എന്ത് കഴിച്ചാലും അത് കൊഴുപ്പായി ശേഖരിക്കപ്പെടുകയും ചെയ്യും.
Read Also: രാജസ്ഥാനിൽ ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളിൽ രണ്ട് പൊലീസുകാരും
ഉറക്കമില്ലായ്മ
ഉറക്കത്തിന് യാതൊരു ക്രമവുമില്ലെങ്കില്‍ ശരീരം ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് കുറയുന്നു. നിങ്ങളുടെ വിശപ്പിനേയും മെറ്റബോളിസത്തേയും ക്രമപ്പെടുത്തുന്ന ഈ ഹോര്‍മോണിന്റെ അളവ് കുറയുന്നത് തടി കൂടുന്നതിലേക്ക് നയിക്കുന്നു.
ആവശ്യത്തിന് പ്രോട്ടീന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താത്തത്
പേശീകോശങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ പ്രോട്ടീനാണ് വലിയ പങ്ക് വഹിക്കുന്നത്. മാത്രവുമല്ല മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താത്തത് വണ്ണം കൂടുന്നതിന് കാരണമാകുന്നു.
Story Highlights: Weight Loss Tips These Habits Are Slowing Your Metabolism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here