മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ ബാഴ്സയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ. ഫ്രീ ട്രാൻസ്ഫറിലാണ് ജർമൻ മധ്യനിര താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ജൂൺ അവസാരം സിറ്റിയിലെ കരാർ അവസാനിക്കുന്ന താരം മൂന്ന് വർഷം ബാഴ്സയിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. 21കാരനായ ഗുണ്ടോഗന് ഒരു വർഷത്തെ കരാർ പുതുക്കലാണ് സിറ്റി ഓഫർ ചെയ്തിരുന്നത്.
ചെൽസിയിൽ നിന്ന് ക്രൊയേഷ്യക്കാരനായ മതേയോ കൊവാസിചിനെ ടീമിലെത്തിച്ച സിറ്റി താരത്തെയാണ് ഗുണ്ടോഗൻ്റെ പകരക്കാരനായി കണക്കാക്കുന്നത്. ഗുണ്ടോഗൻ്റെ നായകപാടവും നിർണായക സമയങ്ങളിൽ ഗോൾ നേടാനുള്ള കഴിയും സമീപകാലത്തെ സിറ്റിയുടെ നേട്ടങ്ങളിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.
സിറ്റിക്കായി ആകെ 188 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകളും നേടി. മുൻപ് ബൊറൂഷ്യ ഡോർട്ട്മുണ്ടിലും ഗൊണ്ടോഗൻ കളിച്ചു.
Story Highlights: ilkay gundogan barcelona manchester city