Advertisement

“എന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ പാചക സംസ്കാരത്തിനുള്ള ആദരവാണിത്”; ആംസ്റ്റർഡാമിൽ റെസ്റ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്ന

June 24, 2023
Google News 3 minutes Read
Suresh Raina opens Indian restaurant in Amsterdam

ഭക്ഷണ പ്രിയനാണ് സുരേഷ് റെയ്‌ന എന്നത് പരസ്യമായ കാര്യമാണ്. വിജകരമായ ക്രിക്കറ്റ് കരിയറിനൊപ്പം പുതിയ ചുവടുകൾ വെക്കുകയാണ് സുരേഷ് റെയ്‌ന. ഭക്ഷണ മേഖലയിൽ തന്റെ പുതിയ ചുവടുകൾ കുറിയ്ക്കാൻ പുതിയ റസ്റ്റോറന്‍റുമായി എത്തിയിരിക്കുകയാണ് റെയ്ന. ആംസ്റ്റർഡാമിലാണ് തനത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ യൂറോപ്യന്‍ ജനതയ്ക്കായി പരിചയപ്പെടുത്താന്‍ പുതിയ റസ്റ്റോറന്‍റ് തുറന്നിരിക്കുന്നത്. ( Suresh Raina opens Indian restaurant in Amsterdam )

‘റെയ്ന, കലിനറി ട്രഷേഴ്സ് ഓഫ് ഇന്ത്യ’ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള ഒട്ടുമിക്ക വിഭവങ്ങളും ഈ ഭക്ഷണശാലയില്‍ ലഭ്യമായിരിക്കും. താരം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള തനതായ രുചികൾ യൂറോപ്പിലേക്ക് അവതരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് റെസ്റ്റോറന്റ് തുടങ്ങിയതെന്ന് റെയ്ന കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“ആംസ്റ്റർഡാമിൽ ഇന്ത്യൻ റെസ്റ്റോറന്റ് അവതരിപ്പിക്കുന്നതിൽ ഞാൻ തികച്ചും സന്തോഷവാനാണ്” എന്നാണ് ക്രിക്കറ്റ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. ഇന്ത്യയിലെ വൈവിധ്യമാർന്ന പാചകരീതി ഇനി ആംസ്റ്റർഡാമിലും ലഭിക്കും. ഉത്തരേന്ത്യയിലെ സമ്പന്നമായ സുഗന്ധവ്യഞ്ജനങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ സുഗന്ധമുള്ള കറികൾ വരെ ഇവിടെ ഉണ്ടാകും.

‘ റെയ്‌ന ഇന്ത്യൻ റെസ്റ്റോറന്റ്’ എന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ വൈവിധ്യവും ഊർജ്ജസ്വലവുമായ പാചക സംസ്കാരത്തിനുള്ളത് ആദരവാണ്,” റെയ്‌ന അടിക്കുറിപ്പിൽ കുറിച്ചതിങ്ങനെ. ഗുണമേന്മയും സർ​ഗാത്മകതയുമൊക്കെ ഒത്തുചേർന്നവയായിരിക്കും റെ്യന റെസ്റ്റോറന്റിൽ വിളമ്പുന്ന ഭക്ഷണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here